കരിന്തളം:കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തിലെ ഓമച്ചേരി പാറക്കോല്‍ കുടിവെള്ള പദ്ധതി ഒരു വര്‍ഷമായി അവ താളത്തിലാണ്.ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയും കാര്യപ്രാപ്തി കുറവുമൂലവും 120 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നഷ്ടപ്പെട്ടിരിക്കുകയാണ് നിലവിലുള്ള ഓമച്ചേരി പാറക്കോല്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനില്‍ കൂടി പുതിയ ജലജീവന്‍ പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ചതാണ് ഈ ദുരാവസ്ഥയ്ക്ക് പ്രധാന കാരണം .ജല ജീവന്‍ പദ്ധതിയുടെ പ്രത്യേക പൈപ്പിലെ ലൈന്‍ ഒഴിവാക്കാന്‍ കരാറുകാരുമായി ബന്ധപ്പെട്ട അധികൃതര്‍ ഒത്തു കളിച്ചതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ കാരണം ജലനിധിയുടെ കുടിവെള്ള പദ്ധതി എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് കരിന്തളം സ്വാന്തനം പുരുഷ സ്വയം സഹായ സംഘത്തിന്റെ പതിനഞ്ചാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യോഗം സംഘത്തിലെ മുതിര്‍ന്ന അംഗം കെ. കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ പ്രസാദ് അധ്യക്ഷത വഹിച്ചു .ബി .ദാമോദരന്‍,വി.ബാലകൃഷ്ണന്‍ ,എം പി അപ്പു ഞ്ഞി,പി .രാമചന്ദ്രന്‍,എം നാരായണന്‍,പി വി.ബാലകൃഷ്ണന്‍,തുടങ്ങിയവര്‍ സംസാരിച്ചു.സംഘം സെക്രട്ടറി വി രാജമോഹനന്‍.സ്വാഗതവും,പി പി രാഘവന്‍ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി കെ കെ നാരായണന്‍ പ്രസിഡണ്ട്,എം.സജീഷ്.വൈസ് പ്രസിഡന്റ്,വി രാജമോഹനന്‍സെക്രട്ടറി,പി രാഘവന്‍ ജോയിന്‍ സെക്രട്ടറി,ബി.ദാമോദരന്‍ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.
