എല്‍ ഡി എഫ് മണ്ഡലം ജാഥക്ക് 13 ന് പരപ്പയില്‍ സ്വീകരണം നല്‍കും

പരപ്പ :സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍ എ ലീഡറും കേരളാ കോണ്‍സ് (എം) സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പന്‍ ഡെപ്യൂട്ടി ലീഡറും സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ ഗവുമായ വി.വി.രമേശന്‍ മാനേജരുമായ ജാഥക്ക് ഫെബ്രുവരി 13 ന് 11 മണിക്ക് പരപ്പയില്‍ സ്വീകരണം നല്‍കും. സംഘാടകസമിതി രൂപീകരണ യോഗം പാറക്കോല്‍ രാജന്‍ ഉല്‍ഘാടനം ചെയ്തു. ദേവസ്യ ജോസഫ് അധ്യക്ഷയായി. മേരി ജോര്‍ജ് . ജോസ് പുളിക്കല്‍, എന്നിവര്‍ സംസാരിച്ചു. ഏ ആര്‍.രാജു സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: ഭാസ്‌ക്കരന്‍ അടിയോടി (ചെയര്‍മാന്‍) ടി.പി. തങ്കച്ചന്‍.ദേവസ്യ ജോസഫ് . മേരി ജോര്‍ജ് വൈസ് ചെയര്‍മാന്‍ മാര്‍ , ഏ.ആര്‍. രാജു ക്രണ്‍വീനര്‍) വിനോദ് പന്നിത്തടം, ഏ.ആര്‍. വിജയകുമാര്‍ സി.വി. മന്‍ മഥന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍)

 

error: Content is protected !!