കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ കാസര്‍കോട് ആദൂര്‍ സ്വദേശി കെ. രോഷ്മ
(ചിന്നു പാപ്പു 25) ജീവനൊടുക്കിയത്. കാസര്‍കോട് ഉളിയത്തടുക്ക ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിയ നിലയിലാണ് ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മരണ കാരണം വ്യക്തമല്ല. ഒരു മാസം മുമ്പാണ് ചിന്നു പാപ്പു വിവാഹമോചിതയായത്. നാല് വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണമാണോ ജീവനൊടുക്കിയതിന് പിന്നിലുള്ളതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.രേഷ്മ ആണ്‍ സുഹൃത്തിന്റെ കൂടെ യാണ് താമസം. യൂട്യൂബില്‍ 2 ലക്ഷത്തിലധികം ഫോളോഴ്‌സ് ഉണ്ട്.
