ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണം: ഓട്ടോ തൊഴിലാളി യൂണിയന്‍ (സി. ഐ. ടി. യു) കാഞ്ഞങ്ങാട് ഏരിയ സമ്മേളനം നടന്നു.

കാഞ്ഞങ്ങാട്:ഓട്ടോ തൊഴിലാളി യൂണിയന്‍ (സി. ഐ. ടി. യു) കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ടി.വി കരിയന്‍ സ്മരണാര്‍ത്ഥം തയ്യാറാക്കിയ നഗര്‍ അടോട്ട് എ.കെ. ജി ഭവനില്‍ വെച്ച് നടന്നു.വെള്ളിക്കോത്ത് ജംങ്ങ്ഷനില്‍ ഏരിയ പ്രസിഡന്റ് എം പൊക്ലന്റെ അധ്യക്ഷതയില്‍ പതാക ഉയര്‍ത്തിയത്തോടുകൂടി സമ്മേളന നടപടികള്‍ക്ക് തുടക്കമായി. സി. ഐ. ടി.യു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കേന്ദ്ര തൊഴിലാളിവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്ത്വത്തില്‍ ഫെബ്രവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു. ചാമു ണ്ഡിക്കുന്ന് ചാലിങ്കാല്‍ റോഡ് മെക്കാഡം ടാര്‍ ചെയ്ത് എത്രയും പെട്ടെന്ന് യാത്ര സുഖമമാക്കുക, വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക, ഓട്ടോ ചാര്‍ജ് പുതുക്കി നിശ്ചയിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു ജില്ലാ സെക്രട്ടറി ഉണ്ണി നായര്‍,
സി ഐ ടി യു
ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരന്‍ എന്നിവര്‍ സംസാരിച്ചു. രക്തസാക്ഷി പ്രമേയം കെ.വി സുനില്‍കുമാര്‍ വേലാശ്വരവും അനുശോചന പ്രമേയം യു. പ്രകാശന്‍ പുല്ലൂര്‍ എന്നിവര്‍ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി.രാഘവന്‍ പള്ളത്തിങ്കാല്‍ സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വരവ് ചിലവ് കണക്കുകള്‍ യു.കെ പവിത്രന്‍ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍
പ്രസിഡണ്ട് എം. പൊക്ലന്‍,
വൈസ് പ്രസിഡണ്ട്മാര്‍ സി.ബാലകൃഷ്ണന്‍, സരസന്‍ പെരളം, എം.കെ രാജന്‍, പി.പി. മുഹമ്മദ് ഫൈസല്‍, ദിനേശന്‍ ആവിയില്‍.സെക്രട്ടറി: പി.രാഘവന്‍,
ജോയിന്റ് സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍, കെ.വി.സുനില്‍കുമാര്‍ വേലാശ്വരം, യു.പ്രകാശന്‍, രാജീവന്‍ കണ്ണികുളങ്ങര, വിനീഷ് ഞാണിക്കടവ് ഖജാന്‍ജി യു.കെ. പവിത്രന്‍ എന്നിവരെ തെരെഞ്ഞെടുത്തു.

 

error: Content is protected !!