ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ സൂക്ഷിക്കുക! ഇനി ‘അടുത്ത സ്റ്റേഷന്’ വരെ ടിടിഇ കാത്തിരിക്കില്ല;
ചെറിയ അബദ്ധം മതി സീറ്റ് തെറിക്കാന്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാകുന്ന പുതിയ പരിഷ്കാരവുമായി ഇന്ത്യന്‍ റെയില്‍വേ. ഇനിമുതല്‍ നിങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്ത ബോര്‍ഡിങ് സ്റ്റേഷനില്‍ കൃത്യസമയത്ത് എത്തിയില്ലെങ്കില്‍, നിങ്ങളുടെ സീറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റൊരാള്‍ക്ക് സ്വന്തമാകും. ടിടിഇ (ടി ടി ഇ ) ഇനി നിങ്ങള്‍ക്കായി അടുത്ത സ്റ്റേഷന് വരെ കാത്തുനില്‍ക്കില്ലെന്നതാണ് റെയില്‍വേയുടെ പുതിയ തീരുമാനം.
നിലവിലെ നിയമപ്രകാരം, ഒരാള്‍ ബോര്‍ഡിങ് സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയില്ലെങ്കില്‍ അടുത്ത സ്റ്റേഷന് കൂടി കഴിയുന്നതുവരെ ടിടിഇ ആ സീറ്റ് മറ്റാര്‍ക്കും നല്കാറില്ലായിരുന്നു. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ടിടിഇയുടെ കയ്യിലുള്ള ടാബ്ലെറ്റില്‍ നിങ്ങള്‍ വരാത്ത വിവരം ഉടനടി രേഖപ്പെടുത്തും. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആ സീറ്റ് വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്കോ അല്ലെങ്കില്‍ ആര്‍എസി ടിക്കറ്റുകാര്‍ക്കോ കൈമാറുകയും ചെയ്യും.നിങ്ങളുടെ സീറ്റ് മറ്റൊരാള്‍ക്ക് അനുവദിച്ചു കഴിഞ്ഞാല്‍ ആ വിവരം നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് ആയി എത്തും. റെയില്‍വേയുടെ ഡിജിറ്റല്‍ സംവിധാനം കൂടുതല്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
