മരക്കാപ്പ് ഗവ:ഫിഷറീസ് ഹൈസ്‌കൂള്‍ ഇക്കോ സീഡ് ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ക്കായി റാണിപുരത്ത് കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ പരിപാടിയും പരിസ്ഥിതി പഠനയാത്രയും നടത്തി; റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു

റാണിപുരം: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്ക്കരണ വിഭാഗം ഹോസ്ദുര്‍ഗ് റേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം കടപ്പുറം മരക്കാപ്പ് ഗവ:ഫിഷറീസ് ഹൈസ്‌കൂള്‍ ഇക്കോ സീഡ് ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ക്കായി റാണിപുരത്ത് കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ പരിപാടിയും പരിസ്ഥിതി പഠനയാത്രയും നടത്തി. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ( ഗ്രേഡ്) പി സി യശോദ അദ്ധ്യക്ഷത വഹിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിനു കെ ആര്‍, അധ്യാപകരായ കെ സതീശന്‍ ,കെ ടി സാരംഗ്, പി.കെ പ്രസന്ന, വന സംരക്ഷണ സമിതി ട്രഷറര്‍ എം കെ സുരേഷ്, റ്റി ജോ വരകുകാലായില്‍ എന്നിവര്‍ സംസാരിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബി രഞ്ജിത്ത്, ക്ലബ് കോര്‍ഡിനേറ്റര്‍ ശ്രീജ കെ, ലിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി. ബയോളജിസ്റ്റ് നന്ദന്‍ വിജയകുമാര്‍ ക്ലാസെടുത്തു

 

error: Content is protected !!