വെള്ളിക്കോത്ത് വിജ്ഞാന ദായിനി ദേശീയ വിദ്യാലയം ശതാബ്ദി ആഘോഷം : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വിജ്ഞാന ദായിനി ദേശീയ വിദ്യാലയത്തിന്റെ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിക്കോത്ത് യങ്‌മെന്‍സ്‌ക്ലബ് ഗ്രൗണ്ടില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വച്ച് 1989ല്‍ പ്രസിദ്ധീകരിച്ച വിദ്വാന്‍ പി കേളു നായര്‍ സ്മരണികയുടെ പുന: പ്രസിദ്ധീകരണം പ്രകാശനം മഹാകവിയുടെ മകന്‍ പി. രവീന്ദ്രന്‍ നായര്‍ക്ക് നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷനായി.
എം. രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാനും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനുമായ വി. വി. രമേശന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ. സോയ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുജാത, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ബിന്ദു, വെള്ളിക്കോത്ത് മഹാകവി പി’ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപിക ബി. പ്രേമ, പി.ടി.എ പ്രസിഡണ്ട് കെ. വി. വിദ്യാധരന്‍, യങ് മെന്‍സ് ക്ലബ്ബ് പ്രസിഡണ്ട് പി. പി. കുഞ്ഞി കൃഷ്ണന്‍ നായര്‍, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയപ്രവര്‍ത്തകരായ അഡ്വക്കേറ്റ് കെ. രാജ്‌മോഹന്‍, കെ. വി.കൃഷ്ണന്‍, പി.വി.സുരേഷ്, വേലായുധന്‍ കൊടവലം, എ. ഹമീദ് ഹാജി,
എം. ഹമീദ് ഹാജി, പി.പി. രാജു രാഹുല്‍ നിലാങ്കര, എം.ഷാജി. സ്റ്റീഫന്‍ ജോസഫ്, പ്രമോദ് കരുവളം എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി കണ്‍വീനറുമായ വി. വി.തുളസി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ പ്രസേനന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!