പെരിയ :ഗ്രാമീണ ജീവിതത്തിന്റെ ഭാഗമാണ് കൃഷി പെരിയയുടെ ജീവ താളമായി കൃഷിയെ കൊണ്ടുനടക്കുന്ന ഒരു മനുഷ്യനുണ്ട് . എക്കര്‍ കണക്കിന് തരിശുഭൂമി പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന പെരിയ ബസാറിലെ മുരളീധരന് പൂക്കളം. കോവക്കയും നരമ്പനും പയറും മത്തനും പടവലം പാവക്ക തുടങ്ങി പച്ചക്കറികള്‍ മുരളിധരന്റെ കൃഷിയിടം കാണുന്ന ആളുകള്‍ക്ക് ഒരു വിസ്മയക്കാഴ്ചയാണ്. പുലര്‍ച്ചെ 3 മണിക്കാരംഭിക്കുന്ന കൃഷി ഒരുക്കങ്ങള്‍ നിരവധി തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കാന് കഴിയുന്ന ഒരു മേഖലയാക്കി കൃഷിയിടത്തെ മാറ്റി കൃഷിയില്‍ നിന്നും ഒരു വിഹിതം താന്‍ പഠിച്ച വിദ്യാലയത്തിന് നല്കാന് എപ്പോഴും മുരളീധരന് മുന്നിലുണ്ടാകും.
പെരിയ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘടിപ്പിച്ച വിജയാരവത്തില്‍ മുരളീധരനെ ആദരിക്കാന്‍ സ്കൂള്‍ പിടിഎ മുന്നോട്ടുവന്നതും ഏറെ ശ്രദ്ധേയമാണ്. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ സബിതയില് നിന്നും സ്നേഹാദരവ് ഏറ്റുവാങ്ങി.
