നീലേശ്വരം : കുടുംബ ബന്ധങ്ങള്‍ പുതുക്കിയും കൂട്ടിയിണക്കിയും കല്ലളീയം 2026 കുടുംബ സംഗമം.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പ്രമുഖ നായര്‍ തറവാടായ ശ്രീ കല്ലളി പള്ളിയത്ത് തറവാട് അംഗങ്ങളും കുടുംബാംഗങ്ങളുമാണ് ഒത്തുചേര്‍ന്നത്. തറവാട് കാരണവര്‍ കെ.പി.ശ്രീധരന്‍ നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തറവാട് സെക്രട്ടറി കെ.പി.രാജന്‍ സ്വാഗതം പറഞ്ഞു. കെ.പി. ഇന്ദിര, കെ.പി.ഭാസ്‌കരന്‍ നായര്‍, പി. സൗദാമിനി, രാജീവന്‍ ഇടവലത്ത്, കെ.പി.കൃഷ്ണകുമാര്‍, കെ.വി.ബാബു, ശ്യാംബാബു വെള്ളിക്കോത്ത്, കെ.പി. സന്ദീപ്, കെ.എം. ശ്രീരതി, ചാന്ദ്‌നി ജയചന്ദ്രന്‍, കെ.പി.ഉണ്ണിക്കൃഷ്ണന്‍, ടി.പി. അപര്‍ണ, കെ.വി.രമ്യ, കെ.വി.ഉഷ എന്നിവര്‍ സംസാരിച്ചു. തറവാട് കാരണവര്‍ കെ.പി.ശ്രീധരന്‍ നായരെ കെ.പി.രവി പൊന്നാടയണിയിച്ച് ആദരിച്ചു. കുടുംബാംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികളെയും സംഗമത്തിന് കല്ലളീയം എന്ന പേര് നിര്‍ദേശിച്ച ചാന്ദ്‌നി ജയചന്ദ്രനെയും സമ്മാനം നല്‍കി അനുമോദിച്ചു.
