ഹിന്ദു ഏകതാ സമ്മേളനത്തിന് ജില്ലയില്‍ തുടക്കമായി; ആലാമിപള്ളി പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് സ്വാമി നിത്യാനന്ദ നഗറില്‍ ഉപ്പള നിത്യാനന്ദ യോഗ ശ്രമം പരമ പൂജ്യ ശ്രീ യോഗാനന്ദ സ്വാമി ദീപ പ്രോജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ജില്ലയിലെ ഹിന്ദു ഏകതാ സമ്മേളനത്തിന് തുടക്കമായി.കാഞ്ഞങ്ങാട് മുനിസിപ്പലിറ്റി
ഹിന്ദു ഏകതാ സമിതിയുടെ ഹിന്ദു ഏകതാ സമ്മേളനം ആലാമിപള്ളി പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സ്വാമി നിത്യാനന്ദ നഗറില്‍ ഉപ്പള നിത്യാനന്ദ യോഗ ശ്രമം പരമ പൂജ്യ ശ്രീ ശ്രീ യോഗാനന്ദ സ്വാമി ദീപ പ്രോജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു.  നമ്മുടെ നാട്ടില്‍ ചിറകള്‍ കുളങ്ങള്‍ ഉണ്ട് അതില്‍ പല ജീവികളും ഉണ്ട്
അ ജലാശയം ശുദ്ധമായി നിലനില്‍ക്കണമെങ്കില്‍ അതില്‍ ജീവിക്കുന്ന ജീവികള്‍ തന്നെ വിചാരിക്കണം.
ഇത് തന്നെയാണ് ഹിന്ദു സമാജം വലി ചിറയാണ് അത് ശുദ്ധമായി നിലനിര്‍ത്താന്‍ നമ്മള്‍ വിചാരിക്കണം.
ചിറയിലെ വെള്ളം വറ്റിയാല്‍ ഓരോ ജീവികള്‍ തവളാ, പാമ്പ് , ആമ എന്നിവര്‍ വേറെ പോകും. പക്ഷെ മീനുകള്‍ എവിടെയും പോകില്ല. പോകാന്‍ സ്ഥലമില്ല ,വെള്ളം വറ്റിയാല്‍ ശ്വാസം മുട്ടി മരിക്കും.
ഹിന്ദുവിന് പോകാന്‍ വേറെ സ്ഥലമില്ല ഇവിടെ തന്നെ ശുദ്ധീകരിക്കണമെന്ന് സ്വാമിജി പറഞ്ഞു.
ഉത്തര പ്രാന്ത വിദ്യാര്‍ത്ഥി പ്രമുഖ് അഡ്വ.ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ.പി.അരവിന്ദന്‍ അധ്യക്ഷനായി. ചിന്‍മയാ വിഷന്‍ കാസര്‍കോട് ബ്രഹ്മചാരിണി ദിശാ ചൈതന്യ, ബ്രഹ്മകുമാരിസ് ഈശ്വരിയ വിശ്വവിദ്യാലയം ആചാര്യ ആശാ ജി സംസാരിച്ചു. ഗൗഡസാരസ്വത വിഭാഗം എച്ച്. ഗുരുദത്ത് പൈ, ബ്രാഹ്മണ വിഭാഗം എച്ച്. സുബ്രഹ്മണ്യ. ഭട്ട്, അറയില്‍ ഭഗവതി ക്ഷേത്രം നാരായണ കാര്‍ണവര്‍, പത്മശാലിയ മഹാസഭാ വി.കുഞ്ഞികൃഷ്ണന്‍ ,നേവി കമാന്‍ഡര്‍ ഹരി നായനാര്‍, വാണിയ സമുദായംഗം കെ. ചന്ദ്രന്‍ , രാമക്ഷത്രിയ പ്രഭാ ശങ്കര്‍, യാദവ സഭ ബാബു കുന്നത്ത്, ഗണേശോത്സവ സമിതി എച്ച്.ആര്‍. വസന്ത, മറാത്തി വിഭാഗം സുഭാഷ് ഗെയ്ക്ക് വാദ്, രക്ഷാധികാരി പി.ദാമോദര പണിക്കര്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. സുധാകരന്‍ വി.ടി. പ്രാര്‍ത്ഥന നടത്തി. ഹിന്ദു മഹാസമ്മേളനം നഗരസഭാ സംയോജക് അശോകന്‍ ടി.വി. സ്വാഗതവും, സെക്രട്ടറി പി.പി.ചക്രപാണി നന്ദിയും പറഞ്ഞു. കുട്ടികള്‍ക്കായി ശ്രീകൃഷ്ണ വേഷം മല്‍സരവും വിവിധ
കലാസാംസ്‌കാരികളും നടന്നു. വരും ദിവസങ്ങളില്‍ ജില്ലയിലെ 38 പഞ്ചായത്തുകളിലും കാസര്‍കോട്, നീലേശ്വരം നഗരസഭകളിലും ഹിന്ദു ഏകന്താ സമ്മേളനം നടക്കും.

 

error: Content is protected !!