പക്കമേളക്കാരനായി ഗാനഭൂഷണം പ്രഭാകരന്‍

കാഞ്ഞങ്ങാട്: എ സോണ്‍ , ഇന്റര്‍സോണ്‍ കലോത്സവങ്ങളിലും സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും വിജയകിരീടം ചൂടിയ ഗാനഭൂഷണം പ്രഭാകരന്‍ വള്ളിക്കുന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ വേദിയില്‍ പക്ക മേളക്കാരന്‍ . ചോയ്യംകോട് കാരിമൂല സ്വദേശിയായ ഗാനഭൂഷണം പ്രഭാകരന്‍ വളളിക്കുന്ന് സ്‌കൂള്‍ ,യൂണിവേഴ്‌സിറ്റി കലോത്സവങ്ങളില്‍ ഡ്രം, ജാസ്,തബല എന്നിവയില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് 36 വര്‍ഷമായി യുവജനോത്സവേദികളില്‍ സജീവസാന്നിധ്യമായ പ്രഭാകരന്‍ രണ്ടു കൊല്ലം ഖത്തര്‍ കലാഭവനില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ കാസര്‍കോട്, വയനാട് ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ളുടെ പരിശീലകനാണ്. പാലക്കാട് സംഗീത കോളേജില്‍ നിന്നുമാണ് ഗാനഭൂഷണം ബിരുദം ലഭിച്ചത്. പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ഇദ്ദേഹം ചിറ്റാരിക്കാല്‍ ബി ആര്‍ സി ക്ക് കീഴിലെ പരപ്പ കോട്ടമല സ്‌കൂളുകളിലെ ആര്‍ട്ട് എഡ്യൂക്കേഷന്‍ അധ്യാപകനാണ്.

 

error: Content is protected !!