കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥിയായിരിക്കെ നാടോടിനൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ വേദിയില്‍ വര്‍ഷങ്ങള്‍ ശേഷം തന്റെ ശിഷ്യര്‍ക്കും അതേ വേദിയില്‍ വെച്ച് ഒന്നാം സ്ഥാനം നേടാനായ സന്തോഷത്തിലാണ്
പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈനാന്‍സ്
ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസര്‍ ഹരിത തമ്പാന്.2019 ല്‍ കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം പടന്നക്കാട് നെഹ്റു കോളേജിന്റെ പ്രധാന വേദിയായ എം കെ നമ്പ്യാര്‍ മെമ്മോറിയല്‍ ഓപ്പണ്‍ ഓഡിറ്റോറിയ ഹാളിലായിരുന്നു
ഹരിത തമ്പാനും ടീം അവതരിപ്പിച്ച രാജസ്ഥാന് ഡി ഡാന്‍സ് (നാടോടിനൃത്തം) അന്ന് ഒന്നാം സ്ഥാനം നേടിയിരുന്നു. ഏഴു വര്‍ഷത്തിന് ശേഷം നെഹ്റു കോളേജില്‍
കലോത്സവം വീണ്ടും വിരുന്നെത്തിയപ്പോള്‍ ഹരിത ടീച്ചര്‍ കൊറിയോഗ്രാഫി ചെയ്ത ഹരിയാന് ഡി നൃത്തം(നാടോടിനൃത്തം) അവതരിപ്പിച്ച് ടീച്ചറുടെ കുട്ടികള്‍ കാണികളുടെയും വിധികര്‍ത്താക്കളുടെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.ജി.പ്രന്‍സി, അശ്വിതി, ഗാഥ എസ് ഉദയ്, എം.കൃഷ്ണപ്രിയ ,നന്ദന രാജന്, കൃഷ്ണ, ശ്രീദിയ പ്രകാശ്, എസ്.നന്ദന, പി.കെ. വിസ്മയ ,കൃഷ്ണപ്രിയ എന്നിവരാണ് ഹരിയാന് ഡി നൃത്തത്തിന് ചുവട്ട് വെച്ചത്.
