കാഞ്ഞങ്ങാട് : ഓപ്പറേഷന്‍ ക്ലീന്‍ പനത്തടിയുടെ ഭാഗമായി പനത്തടി ഫോറസ്റ്റ് സെക്ഷന്റെ കീഴില്‍ നായാട്ട് സംഘത്തെ പിടികൂടി. 25 കിലോയോളം വരുന്ന ഉണങ്ങിയതും, പച്ചയും, കറിവെച്ചതടക്കമുള്ള മ്ലാവിന്റെ ഇറച്ചി ആണ് പിടികൂടിയത്. കുടുക്ക് വെച്ചാണ് മ്ലാവിനെ പിടികൂടിയത്. റാണിപുരം നീലചാലിലെ ഡി വിനോദ് (35),
ഉതിരക്കുളം സ്വദേശികളായ എം ബാലു (57)
നന്ദകുമാര്‍ (21),
പനത്തടി പുത്തന്‍ പുരക്കല്‍ ജോസ് ജോസഫ് (59) എന്നിവരെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വനപാലകര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെളളിയാഴ്ച്ച രാത്രി വീടുകളില്‍ പരിശോധന നടത്തിയത്.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.പി.രാജുവിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വി വിനീത്, വി.വി. പ്രകാശന്‍ ,ജി.എസ് പ്രവീണ്‍ കുമാര്‍, ഡി.വിമല്‍രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുമ്പാകെ ഹാജരാക്കി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഭീമനടി സെക്ഷനിലും നായാട്ട് സംഘത്തെ പിടികൂടിയിരുന്നു.
ഈ സാഹചര്യത്തില്‍ എല്ലാ മേഖലകളിലും രാത്രികാല പരിശോധനയും മറ്റും ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ അറിയിച്ചു.
