തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി: കൈക്കൂലി പണം കണ്ടെത്തി

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍ പെടാത്ത കൈക്കൂലി പണം കണ്ടെത്തി. തൃക്കരിപ്പൂര്‍ സബ് രജിസ്റ്റര്‍ കീശയില്‍ നിന്നും 2500 രൂപയും ഓഫീസിന്റെ പിറകിലെ കുഴിയില്‍ നിന്ന് ആയിരം രൂപയും പഴയ ഫയല്‍ റൂമിന്റെ ഫയലിന്റെ ഇടയില്‍ ഒളിപ്പിച്ച രീതിയില്‍ 1600 രൂപയും അടക്കം 5200 രൂപ കണക്കില്‍ പെടാത്ത അഴിമതി പണം കണ്ടെത്തിത്.
ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിന് തുകയുടെ ബാഹുല്യത്തിന് അനുസരിച്ച് ആധാരം എഴുത്തുകാര്‍ മുഖേന രജിസ്‌ട്രേഷന്‍ നടത്തുന്ന ദിവസം പാരിതോഷികമായി ഉദ്യോഗസ്ഥന്മാര്‍ക്ക് എത്തിച്ചു നല്‍കുന്നതായിട്ടുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു വിജിലന്‍സ് പരിശോധന. ഇന്നലെ വൈകിട്ട് 5 നും 6 മണിക്കും ഇടയിലുള്ള സമയത്താണ് വിജിലന്‍സ് പ്രത്യേക അന്വേഷണസംഘം തൃക്കരിപ്പൂര്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ റെയ്ഡ് നടത്തിയത്. വിജിലന്‍സ് പരിശോധനയ്ക്ക് കാസര്‍കോട് വിജിലന്‍സ് പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് നേതൃത്വം നല്‍കി. വിജിലന്‍സ് ഓഫീസര്‍മാരായ ജയന്‍ അടുക്കം, ലിജിന്‍ പി വി, ഷീബ തുടങ്ങിയ ഉദ്യോഗസ്ഥന്മാര്‍ റെയ്ഡില്‍ പങ്കെടുത്തു.

 

error: Content is protected !!