കലാ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം: കിരീട തുടര്‍ച്ചയായി പയ്യന്നൂര്‍ കോളേജ്; പോയിന്റ്: പയ്യന്നൂര്‍ കോളേജ് 249,ബ്രണ്ണന്‍ കോളേജ്: 204

കാഞ്ഞങ്ങാട്: അഞ്ചു ദിനരാത്രങ്ങള്‍ക്ക് ഉല്‍സവാന്തരീക്ഷം സമ്മാനിച്ച കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന് ഞായറാഴ്ച സമാപനമാകും. ഇന്ന് അഞ്ച് വേദികളിയായി സ്‌റ്റേജിന മല്‍സരങ്ങളായ നാടന്‍ പാട്ട്, കാഥാപ്രസംഗം, ഒപ്പന, മൈം, സ്‌കിറ്റ്, മാപ്പിളപ്പാട്ട്, തെരുവ് നാടകം എന്നിവ പൂര്‍ത്തിയാവുന്നതോടെയാണ് കലോത്സവം അവസാനിക്കുക
വൈകിട്ട് 5.30 വേദി ഒന്നില്‍ നടക്കുന്ന സമാപന സമ്മേളത്തില്‍ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫികറ്റുകളും വിതരണം ചെയ്യും. സ്റ്റേജ് ഇതര ഇനം , സ്റ്റേജ് ഇനങ്ങളായി നടന്ന കലോത്സവത്തില്‍ നൂറോളം കോളജ് കളില്‍ നിന്നായി 141 ഇനങ്ങളില്‍ 3750 ഓളം കലാപ്രതിഭകളാണ് പങ്കെടുത്തത്. കലോല്‍സവത്തില്‍ 249 പോയന്റുമായി പയ്യന്നൂര്‍ കോളേജ് മുന്നേറ്റം തുടരുകയാണ്. 204 പോയിന്റുമായി തലശ്ശേരി ബ്രണ്ണന്‍ കോളജുംതൊട്ടു പിന്നില്‍.
169 പോയന്റുമായി വിളയാംകോട് വി റാസ് കോളേജ് മൂന്നാം സ്ഥാനത്തും 145 പോയിന്റുമായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പടന്നക്കാടും 134 പോയിന്റുമായി കണ്ണൂര്‍ തോട്ടട ശ്രീനാരായണ കോളേജും നാലും അഞ്ചും സ്ഥാനക്കാരായി
തുടരുന്നു.

 

error: Content is protected !!