കാഞ്ഞങ്ങാട്: കടന്നല്‍ക്കുത്തേറ്റ് വേദന സഹിക്കാനാവാതെ ഭാര്യ പിടയുന്നതു കണ്ട ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന് നായര്‍ ആണ് (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. വീടിനടുത്തു നിന്നാണ് ഭാര്യ രാജാമണിക്ക് കടന്നല്‍ക്കുത്തേറ്റത്. സംസ്കാരം ഇന്നുച്ചയ്ക്ക്. മക്കള്‍: ഷിബു, ഷീബ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: മധു, ലയ. സഹോദരങ്ങള്‍: ലക്ഷ്മി, പരേതരായ കേളുനായര്‍, കൃഷ്ണന്.
