പള്ളിക്കര : ജില്ലാസ്പത്രിയിലെ ഹൃദ് രോഗ വിഭാഗം വാര്‍ഡിലേക്ക് 20 കമ്പിളി പുതപ്പുകള്‍ കൈമാറി. പള്ളിക്കര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ ചാണ്ടി സാംസ്ക്കാരിക സമിതിയാണ്
വാര്‍ഡിലേക്കാവശ്യമായ കമ്പിളി പുതപ്പുകള്‍ സംഭാവന നല്‍കിയത്.
ഹൃദ് രോഗ വിഭാഗത്തില്‍ ശസ്ത്രക്രീയ കഴിഞ്ഞ രോഗികളും,ശസ്ത്രക്രീയയ്ക്ക് മുന്നോടിയായി പ്രവേശിപ്പിക്കപ്പെടുന്നവരും മുഴുവന്‍ സമയവും കഴിയുന്നത് ശീതികരിച്ച വാര്‍ഡുകളിലാണ്. സാധാരണ പുതപ്പുകളാണ് അവിടെ ഉപയോഗിച്ചിരുന്നത്. ഇനി മുതല്‍ ഇവിടത്തെ തണുപ്പില്‍ രോഗികള്‍ക്ക് ഉപയോഗിക്കാന്‍ കമ്പിളികള്‍ ലഭ്യമാകും.
ഉമ്മന്‍ ചാണ്ടി സാംസ്ക്കാരിക സമിതി ചെയര്മാന് സുകുമാരന്‍ പൂച്ചക്കാടില്‍ നിന്നും
ജില്ലാസ് പത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രാമന് സ്വാതി വാമന്‍ പുതപ്പുകള്‍ ഏറ്റുവാങ്ങി.
ഹൃദയരോഗ വിദഗ്ദ്ധ ഡോ. രാജി രാജന്, നഴ്സിങ് സൂപ്രണ്ട് ലളിതാംബിക, ലേ സെക്രട്ടറി
രാജന്,ഹെഡ് നഴ്സ് പി.വി. പുഷ്പലത, രാഘവന് കുളങ്ങര,ബാബു മണിയങ്ങാനം, മജീദ് മാങ്ങാട്, കണ്ണന് കരുവാക്കോട്, ചന്ദ്രന് ഞാണിക്കടവ് എന്നിവര്‍ സംസാരിച്ചു
