കാഞ്ഞങ്ങാട്: നാടിന്റെ കവയത്രിക്ക് മലയാളം സിനിമ നിരൂപണം മത്സരത്തില്‍ ഒന്നാം സ്ഥാനം.തലശ്ശേരി
ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി പുല്ലൂര്‍ മധുരംപാടിയിലെ എ.അനുശ്രിക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ സിനിമ നിരൂപണം മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആദ്യമായിട്ടാണ് കലോത്സവ പരിപാടിയില്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്.
പുല്ലൂര്‍ ഉദയനഗര്‍ സ്കൂളില്‍ ഒമ്പതാം ക്ലാസ് പഠിക്കുന്ന സമയത്ത് ‘ ഒളിഞ്ഞുനോട്ടം’ എന്ന പേരില്‍ 32 ഓളം കവിത അടങ്ങിയ കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു. ക്രിയേറ്റീവ് കാഞ്ഞങ്ങാടിന്റെ വയലാര്‍ സാഹിത്യ പുരസ്കാരം, കാസര്‍കോട് ഗവണ്മെന്റ് കോളേജില്‍ പഠിക്കുന്ന കാലത്ത് കലാലയ കവിത പുരസ്കാരം,
സ്കൂള്‍ ജില്ലാ തലമത്സരങ്ങളിലും കവിത അവതരിപ്പിച്ച് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
ഓട്ടോ ഡ്രൈവര്‍ മധുരംപാടിയിലെ രവിയുടെയും അനിതയുടെയും മകളാണ്. സഹോദരി: ആര്യ ശ്രീ
ഹോസ്ദുര്‍ഗ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
