പുതുയുഗയാത്രയ്ക്ക് കാഞ്ഞങ്ങാട്ട് ഉജ്ജ്വല സ്വീകരണം: എല്‍ഡിഎഫിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ മഹായുദ്ധത്തിനുള്ള പുറപ്പാടിലാണ് ടീം യുഡിഎഫെന്ന് വി ഡി സതീശന്‍

കാഞ്ഞങ്ങാട്: പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ മഹായുദ്ധത്തിനുള്ള പുറപ്പാടിലാണ് ടീം യുഡിഎഫെന്നും ജനങ്ങളുടെ ഹൃദയത്തിലാണ് യുഡിഎഫിന് സ്ഥാനമെന്നും
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നമ്മുടെ കേരളത്തെ വീണ്ടെടുക്കാന്‍ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രക്ക് ഐക്യജനാധിപത്യ മുന്നണി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനുള്ള തലമുറയ്ക്ക് വേണ്ടിയാണ് ഈ യാത്ര. സംഘപരിവാറിന്റെ പാദയില്‍ സഞ്ചരിക്കുന്ന തീവ്ര കമ്മ്യൂണിസ്റ്റുകാരന് കേരളത്തില്‍ ഉള്ളത്. ഇതില്‍ നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഇത്തവണ യു ഡി എഫിന് വോട്ട് ചെയ്യും. വെന്റിലേറ്ററിലായ ആരോഗ്യ വകുപ്പിനെ പൂര്‍ണ്ണ ആരോഗ്യവതിയായി പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയെ കാഞ്ഞങ്ങാട് ട്രാഫിക് പരിസരത്തു നിന്നും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടികളോടെയാണ് സ്വീകരണ കേന്ദ്രമായ നോര്‍ത്ത് കോട്ടച്ചേരി പ്ലാസ ഗ്രൗണ്ടിലേക്ക് ആനയിച്ചത്. സ്വീകരണ യോഗം എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ പ്രിന്‍സ് ജോസഫ് അധ്യക്ഷനായി. പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി., പി കെ ഫൈസല്‍, പാറക്കല്‍ അബ്ദുള്ള, സി പി ജോണ്‍, ഷാനിമോള്‍ ഉസ്മാന്‍, അനൂപ് ജേക്കബ്, ഒ.ജെ.ജിനീഷ്, അബിന്‍ വര്‍ക്കി, കല്ലട മാഹിന്‍ഹാജി, ജോസഫ് മുള്ളന്‍ മട്ട, ബഷീര്‍ വെള്ളിക്കോത്ത്, അഡ്വ. പി വി സുരേഷ് കുമാര്‍, ബി പി പ്രദീപ് കുമാര്‍, അഡ്വ. എന്‍ എ ഖാലിദ്,സി വി ഭാവനന്‍,കൂക്കള്‍ ബാലകൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍, ബഷീര്‍ ആറങ്ങാടി, സി വി തമ്പാന്‍, അഡ്വ.നിസാം ഫലാഗ് , അഡ്വ. എന്‍എ ഖാലിദ്, ഉമേശന്‍ വേളൂര്‍, മധുസൂദനന്‍ ബാലൂര്‍, മിനി ചന്ദ്രന്‍, എം പി ജാഫര്‍ , ജെറ്റോ ജോസഫ്, സി കെ റഹ്മത്തുള്ള, വി ഗോപി, ഹരീഷ് നമ്പ്യാര്‍, വി കെ രവീന്ദ്രന്‍എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!