കാഞ്ഞങ്ങാട് : മൂന്നുനാള്‍ നീളുന്ന കാഞ്ഞങ്ങാട് സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ഉദ്ഘാടന കച്ചേരിയില്‍ വിവേക് സദാശിവം പാടി. ആലങ്കോട് വി.എസ്.ഗോകുല്‍ വയലിനിലും ബി.എസ്. പ്രശാന്ത് ബെംഗളൂരു മൃദംഗത്തിലും വിഷ്ണു.വി.കമ്മത്ത് ഘടത്തിലും പക്കമേളമൊരുക്കി. ചിന്മയ മിഷന്‍ സംസ്ഥാന മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. സംഗീതസഭ പ്രസിഡന്റ് ബി.ആര്‍. ഷേണായ് അധ്യക്ഷനായി. കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസന്‍ സ്മരണിക മല്ലികാ രാജന് കൈമാറി പ്രകാശനം ചെയ്തു. സുകുമാരന്‍ പെരിയച്ചൂര്‍, എം. ശ്രീകണ്ഠന്‍ നായര്‍, പല്ലവ നാരായണന്‍, ഉഷാ ഈശ്വര്‍ ഭട്ട്, സംഗീതസഭ ഖജാന്‍ജി പി.പി. ജഗദീശന്‍ എന്നിവര്‍ സംസാരിച്ചു. സംഗീതോത്സവത്തില്‍ ഇന്ന് വൈകീട്ട് നാലിന് ശ്രീനിധി കെ.ഭട്ട് പാടും. 5.30ന് വസുധാ രവിയുടെ വായ്പാട്ട്. ഗണരാജ് കാര്‍ലെ(വയലിന്‍), പാലക്കാട് കെ.എസ്.മഹേഷ്‌കുമാര്‍(മൃദംഗം), തിരുവനന്തപുരം ആര്‍.രാജേഷ് (ഘടം)
