കാഞ്ഞങ്ങാട്: നെല്ലിക്കാട് കൊയാടം വീട് തറവാട് പൂക്കളത്ത് ചാമുണ്ഡി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 9,10 തീയതികളില്‍ നടക്കും. 9ന് രാത്രി തെയ്യം കൂടല്‍. തുടര്‍ന്ന് വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി, ചാമുണ്ഡിയമ്മ തെയ്യങ്ങളുടെ കുളിച്ച് തോറ്റം. തുടര്‍ന്ന് വീരാന്‍ തെയ്യം, കുട്ടിച്ചാത്തന് തെയ്യങ്ങളുടെ പുറപ്പാട്. 10ന് രാവിലെ 10ന് കണ്ണിക്കരി മുഖന്‍ ഈശ്വരന്. ഉച്ചക്ക് 12ന് വിഷ്ണുമൂര്‍ത്തി, ഒരു മണിക്ക് അന്ന പ്രസാദ് വിതരണം. 2 ന് പാടാര്‍ക്കുളങ്ങര ഭഗവതി ,4 ന് പൂക്കളത്ത് ചാമുണ്ഡി, തെയ്യങ്ങളും തുടര്‍ന്ന് നെല്ലിക്കാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നിന്നുള്ള വെളിച്ചപ്പാടന്‍ വരവും രാത്രി പൊട്ടന് ദൈവത്തോട് കൂടി കളിയാട്ടം സമാപിക്കും.
