അഭിഭാഷക ജീവിതത്തിന് അപ്പുക്കുട്ടന്‍ വക്കീലിന് അരനൂറ്റാണ്ട്; നാടിന്റെ ആദരം നാളെ

കാഞ്ഞങ്ങാട്: അഭിഭാഷകവൃത്തിയില്‍ അര നൂറ്റാണ്ടിന്റെ നിറവിലാണ് കാഞ്ഞങ്ങാട്ടെ പി അപ്പുക്കുട്ടന്‍
നാടിന്റെ ആദരം നാളെ. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ജൂനിയസും ഓഫീസ് സ്റ്റാഫുകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് നാലിന് കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ ആദരച്ചടങ്ങ്.
അഡ്വ. ജനറല്‍ അഡ്വ. കെ.ഗോപാല കൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജഡി സാനു എസ്. പണിക്കര്‍ മുഖ്യാതിഥിയാകും. രാഷ്ട്രീയജീവിതത്തിനൊപ്പം അഭിഭാഷക കര്‍മമേഖലയിലും തിളക്കമുണ്ടാക്കിയ പൊതുപ്രവര്‍ത്തകന്‍. കാഞ്ഞങ്ങാട് അതിയാമ്പൂരിലെ പരേതനായ കെ. പി. കുഞ്ഞമ്പു നായരുടെയും പാറക്കാടന്‍ വീട്ടില്‍ മാണിയമ്മയുടെയും രണ്ടാമത്തെ മകനായി 1948 ജൂലായ് 12നാണ് അപ്പുക്കുട്ടന്‍ ജനിച്ചത്.മേലാങ്കോട്ട്, ദുര്‍ഗാസ്സുളുകളിലും കാസര്‍കോട് ഗവ. കോളേജിലും ഉഡുപ്പി ലോ കോളേജിലും പഠനം. 1975ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത് ഹോസ്ദുര്‍ഗ് കോടതിയിലേക്ക്. മുന്‍ എംഎല്‍എ കൂടിയായ അഡ്വ. കെ.പുരുഷോത്തമന്റെ ജൂനിയറായാണ് തുടക്കം. 1990ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി ടി.കെ. ഹംസ യുടെ പ്രൈവറ്റ് സെക്രട്ടറിയായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായി. സ്റ്റേറ്റ് ലൈബ്രറിയന്‍സ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയും പുരോഗ മന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന കൗണ്‍സിലംഗവുമാണിപ്പോള്‍.അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ വിദ്യാര്‍ഥി ഫഡറേഷന്‍ ജില്ലാ സെക്രട്ടറിയായും പ്രസി ഡന്റായും പ്രവര്‍ത്തിച്ചു. എസ്.എഫ്.ഐ. രൂ പവത്കരണ സമ്മേളനത്തില്‍ പങ്കെടുത്തു. 1985 മുതല്‍ 40 വര്‍ഷത്തോളം സിപിഎം ജില്ലാ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു. ഇടയ്ക്ക് കുറ ച്ചുകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി. കാഞ്ഞങ്ങാട് പഞ്ചായത്തിന്റെ അവസാന മത്സരിച്ച് വിജയിച്ചു. ഭരണസമിതിയില്‍ സ്വാതന്ത്ര്യസമരസേനാനിയായ കെ. മാധവനെ പഞ്ചായത്ത് അംഗമായി. നഗരസഭയായി മാറിയതിനുശേഷം രണ്ടു തവണ മുനിസിപ്പല്‍ കൗണ്‍സിലിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഗ്രന്ഥശാലാസംഘത്തെപ്രതിനിധീകരിച്ച് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റിലും അംഗമായി. ട്രേഡ് യൂണിയന്‍ രംഗത്തും സജീവമാണ്.അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ സിഐടിയുവിന്റെ ജില്ലാ വൈസ് പ്രസിഡന്റായും സംസ്ഥാന കമ്മിറ്റി അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എം പ്ലോയീസ് യൂണിയന്‍ പ്രസിഡന്റ്‌റായും സിഐ ടിയു ജില്ലാ കമ്മിറ്റി അംഗമായും ഇപ്പോഴും തുടരുന്നു. മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകന് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നല്‍ കുന്ന പി.എന്‍. പണിക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. ‘അഭിമാനപര്‍വം’, ‘ലൈബ്രറി കൗണ്‍സില്‍ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍’, ‘സഖാവ് എ. കെ. നാരായണന്‍ ഒരു ഓര്‍മ്മപ്പുസ്തകം’ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
എ. രാജമ്മാളാണ് ഭാര്യ. മക്കള്‍: ഡോ. സ്മിത, സൗമ്യ, അഡ്വ.അരുണ്‍കുമാര്‍ (കേരള ഹൈ ക്കോടതി) എന്നിവര്‍ മക്കളാണ്.

 

error: Content is protected !!