മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പൊവ്വല്‍ ചാല്ക്കരയില് ജനവാസ മേഖലയില്‍ അക്രമകാരിയായി നിലയുറപ്പിച്ച കാട്ടുപന്നിയെ സീനിയര്‍ ഷൂട്ടര്‍ ബി.അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്ടീം വെടി വെച്ച് കൊന്നു. തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.വി വിനോദ് കുമാര്‍ വാര്ഡ്മെമ്പര് ആയിഷ, സെക്ഷന്‍ ഫോറസ്റ് ഓഫീസര്‍ കെ.ബാബു എന്നിവര്‍ സ്ഥലത്ത് എത്തുകയും ചെയ്തു. കൃഷിയിടങ്ങളിലും, ജനവാസ മേഖലകളിലും കാട്ടു പന്നിയെ കണ്ടാല്‍ ഉടന്‍ വെടി വെച്ച് വീഴ് ത്താന് ഷൂട്ടര്‍ ബി.അബ്ദുള്‍ ഗഫൂറിന് നിര്ദ്ദേശംനല്കിയതായി പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അറിയിച്ചു. പൊതുപ്രവര്‍ത്തകരായ മസൂദ് ബോവിക്കാനം, എ.പി ഹസൈനാര്‍, അബ്ദുല്ല കുഞ്ഞി കുളത്തൂര്‍ ,രവി ചെറ്റത്തോട്,എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിച്ചു.
