കാഞ്ഞങ്ങാട് :കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ മല്‍സര ഇനങ്ങളില്‍ 56 ഇനങ്ങള്‍ പൂര്‍ത്തിയായി. ഫല പ്രഖ്യാപനത്തില്‍ 110 പോയിന്റുകളുമായി വിറാസ് വിളയങ്കോടും 84പോയിന്റുമായി
പയ്യന്നൂര്‍ കോളേജ് രണ്ടാം സ്ഥാനത്ത് എത്തി. മൂന്നാം സ്ഥാനത്ത് 84 പോയിന്റുമായി തലശ്ശേരി ബ്രണ്ണന്‍ കോളജും മുന്നിട്ടുനില്‍ക്കുന്നത് മാങ്ങാട്ടുപറമ്പ് ക്യാമ്പസ് 80 പോയിന്റ്, നിര്മലരി കോളേജ് 72 പോയിന്റും നേടി നാലും അഞ്ചും സ്ഥാനവുമായി തൊട്ടു പിന്നിലുണ്ട്. സ്റ്റേജ് മത്സരങ്ങള്‍ ഇന്ന് രാവിലെ ആരംഭിച്ചു. വൈകീട്ട് 3 മണിക്ക്
മന്ത്രി ഒ.ആര് കേളു ഉദ്ഘാടനം ചെയ്യും. മോഹിനിയാട്ടം, നാടോടി നൃത്തം, സംഘഗാനം, തിരുവാതിര , നാടകം (ഇഗ്ലീഷ്, ഹിന്ദി), മോണോ ആക്ട്, മിമിക്രി,പശ്ചാത്യ സംഗീതം മാര്‍ഗംകളി, പരിചമുട്ട് , ദഫ് മുട്ട്, കോല്‍ക്കളി, അറബനമുട്ട്, വട്ടപ്പാട്ട്, ഗസല്‍, ഹിന്ദുസ്ഥാനി, ലളിതഗാനം കര്‍ണാട്ടിക് സംഗീതം ഗിത്താര്‍, വയലിന്,
ഹാര്‍മോണിയം, പുല്ലാംകുഴല്‍, നാദസ്വരം എന്നിവയാണ് ഇന്നത്തെ പ്രധാന മത്സരയിനങ്ങള്‍.
