‘കിസ്മത്ത്’: അപരിചിതര്‍ക്കൊരു കത്ത്

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിരക്കിനിടയില്‍ അലങ്കരിച്ചൊരുക്കിയ ഒരു പെട്ടിയുമായി നടക്കുന്ന വളണ്ടിയര്‍മാരെ നിങ്ങള്‍ കണ്ടേക്കാം. ‘കിസ്മത്ത്’ എന്നാണ് ഈ സോഷ്യല്‍ എക്‌സ്‌പെരിമെന്റിന് അവര്‍ നല്‍കിയിരിക്കുന്ന പേര്.കൂടെയുള്ളവര്‍ക്ക് പോലും നല്‍കാത്ത ചില തുറന്നുപറച്ചിലുകള്‍, സ്‌നേഹവാക്കുകള്‍, അല്ലെങ്കില്‍ സാന്ത്വനങ്ങള്‍ ഒരു കത്തില്‍ എഴുതി ആ പെട്ടിയിലിടാം. പകരം ആ പെട്ടിയില്‍ നേരത്തെ ആരോ നിക്ഷേപിച്ച മറ്റൊരു കത്ത് നിങ്ങള്‍ക്ക് സ്വന്തമാക്കാം.

‘ആരും ഇന്ന് ഇത് നിന്നോട് പറഞ്ഞിട്ടുണ്ടാകില്ല, എങ്കിലും…’ എന്ന് തുടങ്ങുന്ന വരികളും, തളര്‍ന്നുപോകുന്ന നേരത്ത് കരുത്താകേണ്ട വാക്കുകളും ആ കത്തുകളിലുണ്ട്. താന്‍ എഴുതുന്ന വരികള്‍ ആര്‍ക്കാണ് ലഭിക്കുക എന്നോ, തനിക്ക് കിട്ടുന്ന കത്ത് ആര് എഴുതിയതാണെന്നോ ആരും അറിയുന്നില്ല. ഈ അജ്ഞാതത്വം തന്നെയാണ് പലരെയും വൈകാരികമായി ഈ സംരംഭത്തോട് അടുപ്പിക്കുന്നതും.

 

error: Content is protected !!