ചേച്ചി പകര്‍ന്ന് നല്‍കി; ‘രാംഗോളി’ല്‍ സഹോദരന്‍ ഒന്നാമനായി

കാഞ്ഞങ്ങാട്: ന്‍കലകളുടെ രൂപവും പാരമ്പര്യവും നിലനിര്‍ത്തുന്നത് ഒരു തലമുറയില്‍ നിന്ന് അടുത്തതിലേക്ക് പകര്‍ന്ന് നല്‍കുമ്പോ ഴാണ്. ഇവിടെയും അങ്ങനെ തന്നെയാണ്. ചേച്ചി പകര്‍ന്ന് നല്‍കിയ കലാരൂപമാണ് കണ്ണൂര്‍ യൂ ണിവേഴ്‌സിറ്റി കലോത്സവത്തില്‍ സി.എച്ച്. വിജിത്തിനെ ഒന്നാമനാക്കിയത്.15 ഓളം കോളേജുകള്‍ മത്സരിച്ച ‘രാംഗോളി’ലാണ് വി ധി വന്നപ്പോള്‍ മഞ്ചേശ്വരം കോ ളേജ് ഓഫ് അപ്ലൈസ് സയന്‍സ് കോളേജിലെ ഡിഗ്രി മൂന്നാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാ യ വിജിത്ത് ഒന്നാമനായത്.വിജിത്തിന്റെ സഹോദരി മേഘശ്രീ യൂ ണിവേഴ്‌സിറ്റി കലോത്സവത്തില്‍ 2024 ല്‍രാംഗോളി മല്‍സരത്തില്‍ ഒന്നാം സ്ഥാനവും 22 ല്‍ മൂന്നാം സ്ഥാനം നേടിയിടുണ്ട്. സഹോദരി പകര്‍ന്ന് തന്നെ അറിവും പന്തുണയാണ് തന്നെ രാംഗോളി വരക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ആദ്യമായിട്ടാണ് മല്‍സരത്തില്‍ പങ്കെടുത്തയെന്നും വിജിത്ത് പറഞ്ഞു. മാന്യ ചുക്കിനടുക്കയിലെ നാരായണ നായക് സുമതി ദമ്പതികളുടെ മകനാണ്.

 

error: Content is protected !!