ആര്‍മി സ്‌കൂളിലെ ഹിന്ദിയുടെ കരുത്തില്‍ റംല റിദ

കാഞ്ഞങ്ങാട്: ആര്‍മി സ്‌കൂളില്‍ നിന്നും ആര്‍ജിച്ച ഹിന്ദിഭാഷ പ്രാവീണ്യം റംല റിദയ്ക്ക് സമ്മാനിച്ചത് ജീവിതത്തില്‍ ആദ്യമായി പങ്കെടുത്ത കലോത്സവത്തില്‍ ഒന്നാംസ്ഥാനം. അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളജിലെ രണ്ടാംവര്‍ഷ ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയായ റിദ ഹിന്ദി ഡോക്യുമെന്ററി തിരക്കഥരചനയിലാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. മയക്കുമരുന്നിന് അടിമപ്പെട്ട യുവത്വം എന്നതായിരുന്നു വിഷയം. കണ്ണൂര്‍ പയ്യാമ്പലത്തെ പ്രവാസിയായ മുസ്സവിറിന്റെയും ഷബാനയുടെയും മകളായ റിദ യുഎഇയിലാണ് ജനിച്ചതും വളര്‍ന്നതും. ആറാംക്ലാസ് വരെ അവിടെയായിരുന്നു പഠനം. ആര്‍മി സ്‌കൂളില്‍ പഠിക്കാനുള്ള ആഗ്രഹത്തില്‍ എന്‍ട്രന്‍സ് എഴുതി കണ്ണൂര്‍ ആര്‍മി പബ്ലിക് സ്‌കൂളില്‍ പ്രവേശനം നേടി. ഏഴു മുതല്‍ 12 വരെയുള്ള ഇവിടുത്തെ പഠനം റിദയുടെ ഹിന്ദിഭാഷ പ്രാവീണ്യത്തിന് ഏറെ സഹായിച്ചു. മുമ്പ് മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലാത്തതിനാല്‍ കലോത്സവത്തിനു പോകാന്‍ ആദ്യം മടിച്ചെന്നും എന്നാല്‍ ഹിന്ദി അധ്യാപികയായ ജെയിനിയുടെ നിര്‍ബന്ധത്തിലാണ് പങ്കെടുത്തതെന്നും റിദ പറഞ്ഞു.

 

error: Content is protected !!