വിഷമഴക്കാഴ്ചകള്‍ക്ക് ദൃശ്യഭാഷയൊരുക്കി ശ്രദ്ധ

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ പൊള്ളലേറ്റ പെണ്‍കുട്ടിയുടെ ജീവിതത്തിന് ദൃശ്യഭാഷയൊരുക്കിയ പി.ശ്രദ്ധ പ്രകാശിന് മലയാളം ഡോക്യുമെന്ററി തിരക്കഥാരചനയില്‍ ഒന്നാംസ്ഥാനം. ‘അവസാനത്തെ അശ്രു’ എന്നതായിരുന്നു മത്സരത്തിന്റെ വിഷയം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതം ഒരു പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് ശ്രദ്ധയുടെ ‘എറുമ്പ്’ എന്നു പേരിട്ട തിരക്കഥ ആവിഷ്‌കരിച്ചത്. തെരുവുനാടകത്തിലും ഡിബേറ്റിലുമൊക്കെ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് രചനാമത്സരത്തില്‍ പങ്കെടുത്തതെന്ന് ശ്രദ്ധ പറയുന്നു. പേരാവൂര്‍ മലബാര്‍ ബിഎഡ് ട്രെയിനിംഗ് കോളജിലെ രണ്ടാംവര്‍ഷ ബിഎഡ് മലയാളം വിദ്യാര്‍ഥിനിയാണ്. കൂത്തുപറമ്പ് ആയിത്തറ മമ്പറത്തെ പത്രഏജന്റായ പ്രകാശന്റെയും ടെയ്‌ലറിംഗ് തൊഴിലാളിയായ റീനയുടെയും മകളാണ്.

 

error: Content is protected !!