പൊയിനാച്ചി: ഫെബ്രുവരി 14 ന് പൊയിനാച്ചി രാജ്പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷന്റെ 36ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൊയിനാച്ചി ടൗണില്‍ ലഹരി വിരുദ്ധസദസ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സദസ് ചെമ്മനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ അജന ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി വി ലിജിന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മിനി ശശികുമാര്‍, കെ പി ഒ എ ജില്ലാ സെക്രട്ടറി പി രവീന്ദ്രന്‍, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് ടി ഗിരീഷ് ബാബു, മേല്‍പ്പറമ്പ സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി കെ അബ്ബാസ്, ടി രാജേഷ്, പി പി സുധീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ലിനീഷ് കുണ്ടൂര്‍ ലഹരി വിരുദ്ധ ക്ലാസ്സ് കൈകാര്യം ചെയ്തു. അതിനു ശേഷം പ്രസാദ് കണ്ണോത്ത് രചിച്ച് സുധീര്‍ ഉദിനൂര്‍ സംവിധാനം ചെയ്ത മരണത്തിലേക്ക് ഒരു ഫ്രീ ടിക്കറ്റ് എന്ന ലഹരി വിരുദ്ധ തെരുവുനാടകവും അരങ്ങേറി.
