‘അതിഥി’ താരമായി കശിഷ് മുകേഷ്

കാഞ്ഞങ്ങാട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ ആദ്യദിനത്തില്‍ തിളങ്ങി കാശിഷ് മുകേഷ്.ഹിന്ദി കവിതലാപനത്തില്‍ ഒന്നാം സ്ഥാനവും ഹിന്ദി പ്രസംഗത്തില്‍ രണ്ടാം സ്ഥാനവുമാണ് കാശിഷ് സ്വന്തമാക്കിയത്.
മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ എം കോം ഫിനാന്‍ഷ്യല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥനിയാണ്.
ഉത്തരേന്ത്യന്‍ സ്വദേശിയായ കാശിഷിന്റെ കുടുംബം ചിറ്റിലപ്പള്ളി ഫൗണ്ടേഷനും കോട്ടപ്പാറ സനാതന കോളേജ് എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് കോട്ടപ്പാറ വാഴക്കോട്ട് നിര്‍മ്മിച്ച നല്‍കിയ വീട്ടിലാണ് താമസം.ഇന്ത്യന്‍ പാര്‍ലമെന്റില്‍ സംസ്ഥാനത്തെ കോളേജുകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചിട്ടുണ്ട്. യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ഐക്കണ്‍ യൂത്ത് 2025 അവാര്‍ഡ് നേടിയിരുന്നു. ഈ കഴിഞ്ഞ കേരളോത്സവത്തില്‍ മലയാള നാടകത്തില്‍ മികച്ച നടിയായിതെരഞ്ഞെടുത്തിരുന്നു. എന്‍എസ്എസ് വളണ്ടിയേഴ്‌സ് അവാര്‍ഡ്,
കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍കോട് , കാഞ്ഞങ്ങാട് നഗരസഭ,നബാഡ് , എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലമി പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ഫാഷന്‍ ഷോയില്‍ റണ്ണറപ്പുരായിരുന്നു ഈ കൊച്ചു മിടുക്കി.

 

error: Content is protected !!