കാഞ്ഞങ്ങാട്: അന്ധതയെ കലയെ കൊണ്ട് അതിജീവിച്ച മടിക്കൈ കാലിച്ചാംപൊതിയിലെ വൃന്ദരാജന്‍ കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവ വേദിയിലും ശ്രദ്ധാകേന്ദ്രം. ചെര്‍ക്കള സൈനബ് മെമ്മോറിയല്‍ ബിഎഡ് സെന്ററിലെ ഒന്നാം വര്‍ഷ അധ്യാപക വിദ്യാര്‍ത്ഥിയാണ്. വൃന്ദ രാജന്‍ 2022, 23,24 വര്‍ഷത്തെയൂണിവേ ഴ്‌സിറ്റി കലോത്സവത്തില്‍ പങ്കെടുത്തിരുന്നു.2024 ല്‍ കലോത്സവത്തില്‍ വൃന്ദ പാടിയ ഒപ്പന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു.സ്‌കൂള്‍ കലോത്സവങ്ങളിലും വൃന്ദ തിളക്കമാര്‍ന്ന വിജയകള്‍ നേടിയിട്ടുണ്ട്. 24 പ്രസംഗം, മാപ്പിളപ്പാട്ട്, ദേശഭക്തി ഗാനം, ലളിതഗാനം എന്നീ ഇനങ്ങളിലും മത്സരിക്കാറുണ്ടെങ്കിലും ശാസ്ത്രീയ സംഗീതമാണ് പ്രധാന ഇനം. 13 വര്‍ഷമായി കാഞ്ഞങ്ങാട് ടി പി ശ്രീനിവാസന് കീഴില്‍ സംഗീതമഭ്യസിക്കുന്നു.2025 ല്‍ നടന്ന കാഴ്ച പരിമിതരുടെ സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ വലതുകൈയില്‍ സ്വര്‍ണമെഡല്‍ ജേതാവാണ്. സംസ്ഥാന ബ്രയ്‌ലി ലിപി വായനയിലും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കെ എസ് ചിത്രയുടെ ശബ്ദത്തില്‍ സമൂഹമാധ്യമങ്ങളിലും വൃന്ദ സജീവമാണ് അച്ഛന്‍ ആര്‍ട്ടിസ്റ്റ് രാജനും അമ്മ തൊഴിലുറപ്പ് തൊഴിലാളി ബിന്ദുവും സഹപാഠികളുമാണ് വൃന്ദയുടെ കരുത്ത്. അനിയന്‍ വിനയ് രാജ്.
