കെ.സി വേണുഗോപാല്‍ എംപിയുടെ 63 ആം ജന്മദിനവും രാഷ്ട്രീയ രംഗത്തെ 50 വര്‍ഷവും കെ എസ്.യു. ജില്ല കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. അമ്പലത്തറ സ്നേഹവീട്ടില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ച ഭക്ഷണവും മധുരവും നല്‍കിയാണ് ആഘോഷിച്ചത്. കെ.സി. വേണുഗോപാല്‍ എം പി യുടെ ജന്മദിനത്തില് അമ്പലത്തറ സ്നേഹവീട്ടില്‍ നടന്ന കെ.എസ്.യു സ്നേഹ സംഗമം മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു . കെ എസ്.യു ജില്ല പ്രസിഡണ്ട് അഡ്വ ജവാദ് പുത്തൂര്‍ അധ്യക്ഷനായി, ജില്ലാ സെക്രട്ടറി കെ മണികണ്ഠന് നായര്‍, അഭിരാം എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷിച്ചത്. സ്നേഹവീട് ഭാരവാഹികളായ , പീതാംബരന് വക്കീല്‍, രതീഷ് എന്നിവര്‍ പങ്കെടുത്തു.
യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ഏറ്റവും മികച്ച പരിഗണന ഉറപ്പുവരുത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
