ചിത്താരി പൊയ്യക്കര മുണ്ട വളപ്പ് തറവാട് പുത്തരി കൊടുക്കല്‍ ചടങ്ങ് നടന്നു; നിരവധി തറവാട് അംഗങ്ങളും ഭക്തജനങ്ങളും സംബന്ധിച്ചു

കാഞ്ഞങ്ങാട്: ചിത്താരി പൊയ്യക്കര മുണ്ട വളപ്പ് തറവാട് പ്രതിഷ്ഠാദിനവും പുത്തരി കൊടുക്കല്‍ ചടങ്ങും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന സ്ഥാനികരുടെയും വെളിച്ചപ്പാടന്മാരുടെയും മഹനീയ സാന്നിധ്യത്തിനാണ് ചടങ്ങുകള്‍ നടന്നത്. പരമ്പരാഗത രീതിയില്‍ വയനാട്ടുകുലവന്‍ തറവാടുകളില്‍ അട ചുട്ടെടുക്കുന്നതുംഅവ മുറിച്ചെടുത്ത് വിതരണം ചെയ്യുന്നതും ഏറെ പ്രത്യേകതയുള്ളതാണ്. തറവാട് പ്രസിഡണ്ട് പാണ്ടിക്കണ്ടം മോഹനന്‍, സെക്രട്ടറി മുണ്ട വളപ്പില്‍ കുഞ്ഞി കൃഷ്ണന്‍, ഖജാന്‍ജി അജിത് കുമാര്‍ കുന്നരു വത്ത്, തറവാട് മൂപ്പന്‍ മിലിട്ടറി കൃഷ്ണന്‍ കല്ലിങ്കാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തറവാട്ട് അംഗങ്ങളും നാട്ടുകാരും അടക്കം നിരവധി ഭക്തജനങ്ങള്‍ പങ്കാളികളായി.

 

error: Content is protected !!