പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രക്ക് 7ന് കാഞ്ഞങ്ങാട് സ്വീകരണം നല്‍കും; നോര്‍ത്ത് കോട്ടച്ചേരിയിലെ മൊട്രോപ്ലാസ ഗ്രൗണ്ടില്‍ രാവിലെ 10നാണ് സ്വീകരണം.

കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന കാസര്‍കോട് കുമ്പളയില്‍ നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന പുതു യുഗ യാത്രക്ക് ഏഴിന് രാവിലെ പത്തു മണിക്ക് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ മൊട്രോപ്ലാസ ഗ്രൗണ്ടില്‍ വമ്പിച്ച സ്വീകരണം നല്‍കുമെന്ന് ഐക്യജനാധിപത്യ മുന്നണി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പത്തു വര്‍ഷം തികയാന്‍ പോകുന്ന സംസ്ഥാന എല്‍ ഡി എഫ് ഭരണം നാടിന് നല്‍കിയ ജനാധിപത്യ വിരുദ്ധ നടപടികള്‍, തകര്‍ന്നടിഞ്ഞ ഖജനാവും കട ബാധ്യതയും ധൂര്‍ത്തും അഴിമതിയും, ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗ്ഗീയ അജണ്ടയും തുറന്നു കാണിക്കുമെന്നും ഭാവി കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് നഷ്ടപ്പെട്ട എല്ലാം തിരിച്ചു കൊണ്ടു വരുമെന്നും അത് ജനങ്ങളുമായി സംവദിക്കുമെന്നും എല്ലാ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി യാത്ര മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് സമാപിക്കും. എയിംസ് പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള മെഡിക്കല്‍ കോളേജ്, കാണിയൂര്‍ പാത, പണി ആരംഭിച്ച് ഇന്നും പൂര്‍ത്തീകരിക്കാത്ത മേജര്‍ റോഡുകള്‍, മേല്‍പ്പാലങ്ങള്‍ ഡോക്ടര്‍മാരില്ലാത്ത ആശുപത്രികള്‍ തുടങ്ങി ഒന്നും എങ്ങുമെത്തിയിട്ടില്ല. കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചു. തൊഴിലുറപ്പു പദ്ധതി വന്‍ തോതില്‍ അട്ടിമറിച്ചു. സംസ്ഥാന ബഡ്ജറ്റില്‍ പത്തു വര്‍ഷമായി നടപ്പാക്കാന്‍ സാധിക്കാതിരുന്ന കാര്യങ്ങള്‍ മാത്രമാണുള്ളത് കടുത്ത അവഗണനയാണ് നാം നേരിടുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായി ഉയര്‍ന്നു വരും. ഗാന്ധിയന്‍ സ്മരണ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനെതിരെ ഗാന്ധിയന്‍ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് പോരാട്ടം തുടരുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷം മുമ്പരം റോഡുകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എയിംസ് ജില്ലയില്‍ പരിഗണിക്കാന്‍ തയ്യാറായിട്ടില്ല, താലൂക്ക് ആശുപത്രിയില്‍ ഡോക്ടറില്ല, തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം കാണിയൂര്‍ പാത ഉയര്‍ന്നുവരും. ഇതെല്ലാം തുറന്നു പറയാന്‍ വേണ്ടിയാണ് ജാഥ നടത്തുന്നത് നേതാക്കള്‍ പറഞ്ഞു.ജാഥയെ മന്‍സൂര്‍ ആശുപത്രി പരിസരത്തു നിന്ന് നേതാക്കളെ വാദ്യ മേളങ്ങളോടെ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കും. യു ഡി എഫ് സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ സംസാരിക്കും.  സ്വീകരണ പരിപാടികളുടെ ഭാഗമായി യുഡിവൈ എഫിന്റെ നേതൃത്വത്തില്‍ നാളെ വൈകിട്ട് പാണത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വിളംബര മോട്ടോര്‍ റാലി നടത്തും. വാര്‍ത്ത സമ്മേളനത്തില്‍
യുഡിഎഫ് നേതാക്കളായ പ്രിന്‍സ് ജോസഫ്,  ബഷീര്‍ വെള്ളിക്കോത്ത്, സി വി ഭാവനന്‍, അഡ്വ. പി വി സുരേഷ് കുമാര്‍, ബി പി പ്രദീപ് കുമാര്‍, അഡ്വ. എന്‍ എ ഖാലിദ്,കൂക്കള്‍ ബാലകൃഷ്ണന്‍, ബഷീര്‍ ആറങ്ങാടി, സി വി തമ്പാന്‍, അഡ്വ.നിസാം ഫലാഗ് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!