മാവുങ്കാല്‍: തദ്ദേശതിരഞ്ഞെടുപ്പ് സമയത്ത് ഡ്യൂട്ടിക്കായി നിയോഗിച്ച ടാക്സിവാഹനങ്ങള്ക്കുള്ള വാടക എത്രയും പെട്ടെന്ന് നല്‍ക്കണമെന്ന് ടാക്സി ആന്റ് ലൈറ്റ് മോട്ടോര്‍ വെഹിക്കില്‍ (ബി എം എസ് )ടൂറിസ്റ്റ് ടാക്സി മാവുങ്കാല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. മാവുങ്കാല്‍ ശ്രീരാം പുരുഷസ്വയം സഹായ സംഘം ഓഫീസില്‍ നടന്ന സമ്മേളനം ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജീവന് മാവുങ്കാല്‍ അധ്യക്ഷനായി. ബി എം എസ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് കാട്ടുകുളങ്ങര സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സനീഷ് പ്രവര്‍ത്തനറിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ സജിത്ത് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.യൂണിയന് ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് പൊള്ളക്കട പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ടി വി ചന്ദ്രന് കോട്ടപ്പാറ (പ്രസിഡന്റ്), സനീഷ് കാട്ടുകുളങ്ങര (സെക്രട്ടറി), സജിത്ത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയന് ജില്ലാ പ്രസിഡന്റ് സുനില്‍ വാഴക്കോട് സമാരോപ് പ്രഭാഷണം നടത്തി. സെക്രട്ടറി സനീഷ് കാട്ടുകുളങ്ങര സ്വാഗതവുംരാജേഷ് മൂന്നാം മൈല്‍ നന്ദിയും പറഞ്ഞു.
