കാഞ്ഞങ്ങാട്: ഫെബ്രുവരി നാലു മുതല്‍ 8 വരെ പടന്നക്കാട് നെഹ്‌റു കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍
വിളംബര ജാഥ നടത്തി. പുതിയ കോട്ടയില്‍ ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എ അശോകന്‍, ഡി എസ് എസ് ഡോ.കെ.വി.സുജിത് നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി ദിനേശ്, സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ നന്ദജ്ബാബു ,സെക്രട്ടറി കവിതാ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് എം ദില്‍ജിത്ത്, ജോ. സെക്രട്ടറി കെ.ആദിഷ , സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ പ്രണവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
