ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും പത്മനാഭന്‍ ചാലിങ്കാലിനും സ്വീകരണം നല്‍കി.

ചുള്ളിക്കര :കേരളാ ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്. ടി. ജനപ്രതിനിധികള്‍ക്കും ഡല്‍ഹി ദളിത് സാഹിത്യ അക്കാദമിയുടെ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ഡോ. അംബേദ്കര്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് ജേതാവ് പത്മനാഭന്‍ ചാലിങ്കാലിനും സ്വീകരണം നല്‍കി.ജില്ലാ പ്രസിഡന്റ് പി. കെ രാഘവന്റെ അദ്യക്ഷതയില്‍ ഡി. സി. സി. വൈസ് പ്രസിഡന്റ് ബി. പി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത. കെ, കണ്ണന്‍ മാളൂര്‍ക്കയം, കെ. സി.കുഞ്ഞികൃഷ്ണന്‍, മാധവന്‍ ചുള്ളി, കൃഷ്ണന്‍ പയാളം, പ്രസന്ന പി. പി, സുകുമാരന്‍ വിത്തളം, സുന്ദരന്‍ ഒരള, എം. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!