കാഞ്ഞങ്ങാട്: ത്യാഗരാജ പുരന്ദരദാസ സംഗീതോത്സവം 6ന് തുടങ്ങും. കാഞ്ഞങ്ങാട് രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രത്തില്‍ വൈകീട്ട് 5ന് ചിന്മയ മിഷന്‍ സംസ്ഥാന മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ഉദ്ഘാടന കച്ചേരിയില്‍ വിവേക് സദാശിവം പാടും. ആലങ്കോട് വി.എസ്. ഗോകുല്‍, ബി.എസ്.പ്രശാന്ത് ബെംഗളൂരു, വിഷ്ണു.വി.കമ്മത്ത് എന്നിവര്‍ പക്കമേളമൊരുക്കും. 7ന് രാവിലെ 9ന് സംഗീതാരാധന. വൈകീട്ട് 4ന് ശ്രീനിധി കെ.ഭട്ട് പാടും. 5.30ന് വസുധ രവിയുടെ പ്രധാനകച്ചേരി. ഗണരാജ് കാര്‍ലെ, പാലക്കാട് കെ.എസ്.മഹേഷ് കുമാര്‍, തിരുവനന്തപുരം ആര്‍.രാജേഷ് എന്നിവര്‍ പക്കമേളം. സമാപന ദിനമായ 8ന് രാവിലെ 7ന് ത്യാഗരാജ സ്വാമികള്‍ ഭിക്ഷ തേടി നടന്നതിനെ അനുസ്മരിച്ച് ഉഞ്ഛവൃത്തി. 9ന് പഞ്ചരത്‌ന കീര്‍ത്തനം. 10ന് സംഗീതാരാധന. വൈകീട്ട് 4ന് പയ്യന്നൂര്‍ കെ.വി.ജഗദീശന്‍ പാടും. 5.30ന് പ്രധാനകച്ചേരിയില്‍ അഭിലാഷ് ഗിരിപ്രസാദ് പാടും. തിരുവനന്തപുരം ഡോ. എന്‍.സമ്പത്ത്, മന്നാര്‍ഗുഡി എ.ഈശ്വരന്‍, വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത് എന്നിവര്‍ പക്കമൊരുക്കും. തുടര്‍ന്ന് നടക്കുന്ന ആഞ്ജനേയോത്സവത്തോടെ സമാപനമാകും. കാഞ്ഞങ്ങാട് സദ്ഗുരു ത്യാഗബ്രഹ്മ സംഗീതസഭ സംഘടിപ്പിക്കുന്ന തുടര്‍ച്ചയായ 38ാമത് സംഗീതോത്സവമാണ് ഇത്.
സംഗീതാരാധന, ഉഞ്ഛവൃത്തി, പഞ്ചരത്‌ന കീര്‍ത്തനം എന്നിവയില്‍ പങ്കെടുക്കാന്‍ ഫോണ്‍: 9349866655
