വാഴക്കോട് തുമ്പയില്‍ ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ടം മഹോല്‍സവം: കലവറ നിറക്കല്‍ ചടങ്ങ് നടന്നു

കോട്ടപ്പാറ :വാഴക്കോട് തുമ്പയില്‍ ചാമുണ്ഡേശ്വരി ദേവ സ്ഥാനം കളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായി വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിധിയിലെ വിവിധ പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍
കലവറ നിറക്കല്‍ ചടങ്ങ് ഇന്ന് രാവിലെ നടന്നു.വൈകീട്ട് 7ന് വാഴക്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നു ദീപവും തിരിയും എഴുന്നള്ളത്തോടു കൂടി കളിയാട്ടത്തിന് തുടക്കമാകും. രാത്രി 8ന് പ്രദേശത്തെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാട്ടരങ്ങ് പരിപാടി. 4 ന് രാത്രി 8 ന് പുന്നാട് പൊലിക ഫോക്ക് മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന ഫോക്ക് മ്യൂസിക്കല്‍ നൈറ്റ്. 5 ന് രാത്രി 8 ന് ഗോകുലനാട്ട്യ കോഴിക്കോട് അവതരിപ്പിക്കുന്ന വീരനാട്യം.6ന് പുലര്‍ച്ചെ 4ന് വിഷ്ണുമൂര്‍ത്തി യുടെ പുറപ്പാട്, ഉച്ചക്ക് 2.30ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, തുടര്‍ന്ന് ഗു ളികന്‍ തെയ്യം, തേങ്ങയേറ്, രാത്രി 8 ന് വിളക്കിലരിയോടുകൂടി ഉത്സവത്തിന് സമാപനം.ഉല്‍സവ ദിവസങ്ങളില്‍ പകല്‍  രാവിലെ 10ന് വി ഷ്ണുമൂര്‍ത്തി, ഉച്ചക്ക് 2.30ന് ചാമുണ്ഡിയമ്മ, തുടര്‍ന്നു ഗുളികന്‍ തെയ്യവും രാത്രി 9ന് ചാമുണ്ഡിയമ്മയുടെ കുളിച്ചുതോറ്റം, 11ന് വിഷ്ണുമൂര്‍ത്തി യുടെ കുളിച്ചുതോറ്റവും ഉച്ചക്ക് അന്ന പ്രസാദ വിതരണം നടക്കും.

 

error: Content is protected !!