സഹോദരി നല്‍കിയ മജ്ജ സ്വീകരിക്കാനാകാതെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ചാത്തങ്കൈയിലെ അഖില്‍ മരണത്തിന് കീഴടങ്ങി

കളനാട് :സഹോദരി നല്‍കിയ മജ്ജ സ്വീകരിക്കാനാകാതെ എന്‍ജിനീയറിങ് വിദ്യാര്‍ഥി
മരണത്തിന് കീഴടങ്ങി. ചാത്തങ്കൈയിലെ എ.അഖിലാണ് (19) ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ചി
കിത്സയിലിരിക്കെ ഇന്നലെ മരിച്ചത്. മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ യ്ക്കായി ഡോ കര്‍മാര്‍ നിര്‍ ‘ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നു സഹോദരി നിരോഷ മജ്ജ നല്‍കിയിരുന്നു. എന്നാല്‍ ഇതു ശസ്ത്രക്രിയയിലൂടെ സ്വീകരിക്കാനാകാതെയാണ് അഖില്‍ മരണത്തിലേക്ക് നീ ങ്ങിയത്.മംഗളൂരു ഉള്‍പ്പെടെ വിവിധ
ആശുപത്രികളില്‍ ഒരു വര്‍ഷത്തി ലധികമായി ചികിത്സയിലായിരു ന്നു.അഖിലിനെ ജീവതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നാട്ടു കാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് 40 ലക്ഷത്തിലേറെ രൂപ സ്വരൂപിച്ചിരുന്നു. ചികിത്സ യ്ക്കായി കുടുംബത്തിനു 80 ലക്ഷത്തിലേറെ രൂപ ഇതിനകം ചെലവഴിച്ചിരുന്നു.
ഇന്നു രാവിലെ വീട്ടിലെത്തിച്ച പൊതു ദര്‍ശനത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.. ചാ ത്തങ്കൈയിലെ ടി.ശ്രീധരന്‍ നായ രുടെയും എ.സൗമ്യയുടെയും മകനാണ്.

 

error: Content is protected !!