മഞ്ചേശ്വരത്തെ കുടുംബ വഴക്ക്: കുത്തേറ്റ ഏകമകള്‍ക്ക് പിന്നാലെ ഭാര്യ സഹോദരി ഭര്‍ത്താവും മരിച്ചു

മഞ്ചേശ്വരം: കുടുംബ വഴക്കില്‍ കുത്തേറ്റ ഏകമകള്‍ക്ക് പിന്നാലെ ഭാര്യ സഹോദരനും മരിച്ചു.
മഞ്ചേശ്വരം കുടുംബ വഴക്കിനിടെ പിതാവിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥിനിയായ ഏകമകള്‍
കുഞ്ചത്തൂര്‍ ഗവ.ഹയര്‍സെ ക്കന്‍ഡറി സ്‌കൂളിനു സമീപം തുമിനാട് ഹില്‍ടോപ് നഗറിലെ ജുമൈലയാണ് (18)
മരിച്ചത്. പിന്നാലെ കുത്തേറ്റ ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് ഷേക്കുഞ്ഞിയും (53) ചികിത്സയ്ക്കിടെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉമ്മര്‍ ഫാറൂഖിനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകിട്ട് ഷേക്കു ഞ്ഞിയുടെ വീട്ടിലാണ് സംഭവം. ഷേക്കുഞ്ഞിയുടെ വീട്ടിലാണ് ജുമൈലയും ഉമ്മ താഹിറയും താമസിക്കുന്നത്. ഉമ്മര്‍ ഫാറൂഖും താഹിറയും തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങളുള്ളതായി പൊലീസ് പറഞ്ഞു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇരുവരുടെയും ബന്ധുക്കള്‍ ഒത്തുകൂടിയിരുന്നു. ബന്ധം വേര്‍പിരിയുന്നതെങ്കില്‍ തനിക്കു കുടുംബ സ്വത്തായി ലഭിച്ചു പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയ 10 സെന്റ് സ്ഥലം തിരിച്ച് എഴുതിത്തരണമെന്ന് ഉമ്മര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സ്വത്ത് മകളുടെ പഠനത്തിനും മറ്റും വേണമെന്നു താഹിറയും ഷേക്കുഞ്ഞിയും പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഉമ്മര്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ഷേക്കുഞ്ഞിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സ്‌കൂളില്‍ നിന്നെത്തിയ മകള്‍ ജുമൈല തടയാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റു. ഇരുവരെയും ഉപ്പളയിലെയും പിന്നീട് മംഗളൂരുവിലെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജുമൈല ഇന്നലെ തന്നെ മരിച്ചിരുന്നു. ഗള്‍ഫിലായിരുന്ന ഉമ്മര്‍ ഫാറുഖ് രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്.

 

error: Content is protected !!