കാഞ്ഞങ്ങാട് : കേരളത്തെ ലോക ഭൂപടത്തില്‍ നിന്നും ഇല്ലാത്തകന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍ ലോകത്തിന് മുന്നില്‍ അടയാള പ്പെടുത്തുന്ന കേരളമാണ് നമ്മുടെ ലക്ഷ്യമെന്ന് എം വി. ഗോവിന്ദന് മാസ്റ്റര്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദന് മാസ്റ്റര്‍നയിക്കുന്ന
വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥക്ക് കാഞ്ഞങ്ങാട് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ ചന്ദ്രശേഖരന് എം എല്‍ എ അധ്യക്ഷനായി.ജാഥാ അംഗങ്ങളായ
പിപി ദിവാകരന്,അഡ്വ. എ.ജെ ജോസഫ്, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.കെ.രാജ്മോഹനന് സ്വാഗതം പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറിയു എംഎല് എയുമായ എം രാജഗോപാല്‍, സി എച്ച് കുഞ്ഞമ്പു എം എല്‍ എ ,മുന്‍ എം പി.പി.കരുണാകരന്, നഗരസഭ ചെയര്മാന് വി.വി.രമേശന്, ഗോവിന്ദന് പള്ളിക്കാപ്പില്‍,സി പി ബാബു, കെ.വി കൃഷ്ണന്, സി കെ ശ്രീധരന്, അഡ്വ.പി.അപ്പുക്കുട്ടന് തുടങ്ങി എല്‍ഡിഎഫിലെ വിവിധ ഘടകകക്ഷി നേതാക്കളും സംബന്ധിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ പരിപാടി അനുമോദിച്ചു.
