കാലിച്ചാനടുക്കം : ദാറുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ച് കടക്കുന്നതിന് വേണ്ടി മദ്‌റസയുടെ മുന്നില്‍ സ്ഥാപിച്ച സ്പീഡ് ബാരിയര്‍ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു.
വാര്‍ഡ് മെമ്പര്‍ ടി പി ഫാറൂഖ് അദ്ധ്യക്ഷനായി. ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ആമുഖ ഭാഷണം നടത്തി.
ജമാഅത്ത് പ്രസിഡന്റ് അസീസ് ഹാജി,സ്വദര്‍ മുഅല്ലിം ഫാറൂഖ് ഫൈസി,കബീര്‍ അടുക്കം എന്നിവര്‍ സംസാരിച്ചു..
