അജാനൂര്‍ ഗ്രാമപഞ്ചായത്ത് 2026- 27 വാര്‍ഷിക പദ്ധതി രൂപീകരണ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു; പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം ചെയ്തു

വെള്ളിക്കോത്ത് : അജാനൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 202526 വര്‍ഷത്തെ വാര്‍ഷിക പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരണ പൊതുയോഗം യോഗം വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കാവ്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കുഞ്ഞാമിന, വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. വി. രാഘവന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി. കെ. മഞ്ജിഷ, അബ്ദുല്‍ കരീം, കെ.ബിന്ദു, രതീഷ് വെള്ളം തട്ട തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷൈജു സ്വാഗതവും പദ്ധതികളുടെ കരട് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് 14 വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ വെവ്വേറെ യോഗം ചേരുകയും പദ്ധതികള്‍ ചര്‍ച്ച ചെയ്യുകയും രൂപീകരിക്കുകയും ചെയ്തു ക്രോഡീകരണം നടത്തി. വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗത്തില്‍ ഉരുത്തി
രിഞ്ഞ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരണം നടത്തി ഗ്രാമസഭകളില്‍ അവതരിപ്പിച്ച് പദ്ധതിക്ക് രൂപം നല്‍കും.

 

error: Content is protected !!