മാവുങ്കാല്‍: തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി എസ് ഐ ആറില്‍ തിരിമറി നടത്തി അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കി വോട്ട് കൊള്ളനടത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമിക്കുകയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ ഫൈസല്‍ പ്രസ്ഥാവിച്ചു. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി വി.രാധാകൃഷ്ണന്‍ കാട്ടുകുളങ്ങര ചാര്‍ജ്ജ് ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കുഞ്ഞിരാമന്‍ എക്കാല്‍ അധ്യക്ഷനായി.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ:ടി കെ സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി
ഡി സി സി ജനറല്‍ സെക്രട്ടറി പി വി സുരേഷ്, പരപ്പ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കരിച്ചേരി പ്രഭാകരന്‍ നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സതീശന്‍ പരക്കാട്ടില്‍, സാംസ്‌കാരിക സാഹിതി ജില്ലാ കണ്‍വീനവര്‍ കെ ദിനേശന്‍ മൂലക്കണ്ടം,വാര്‍ഡ് പ്രസിഡന്റ്മാരായ കെ.വി. പ്രഭാകരന്‍,നാരായണന്‍ മൂലക്കണ്ടം,തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സംഘടന ചുമതലയുള്ള സെക്രട്ടറി ഗദ്ധാഫി മൂലക്കണ്ടം സ്വാഗതവും, പുതിയ മണ്ഡലം പ്രസിഡന്റ് വി.രാധാകൃഷ്ണന്‍ കാട്ടുകുളങ്ങര നന്ദിയും പറഞ്ഞു.
