പരപ്പ: മാറുന്ന ലോകത്തെ പുതിയ പഠനരീതികളെയും തൊഴിലവസരങ്ങളെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതിനായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. റോട്ടറി പരപ്പയും ജി.എച്ച്.എസ്.എസ് പരപ്പ ഇന്ററാക്ട് ക്ലബ്ബും സംയുക്തമായാണ് സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചത്. ഇന്ററാക്ട് ക്ലബ്ബ് പ്രസിഡന്റ് മഴ എസ് സ്വാഗതം പറഞ്ഞു, റോട്ടറി ക്ലബ് പ്രസിഡന്റ് റോയി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു, റോട്ടറി ഡിസ്ട്രിക്ട് ഭാരവാഹി രാജേഷ് കാമത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു, പരപ്പ ജി എച്ച് എസ് എസിലെ സീനിയര്‍ അസിസ്റ്റെന്റ് പ്രഭാവതി ടീച്ചര്‍ സംസാരിച്ചു. കരിയര്‍ കണ്‍സള്‍ട്ടന്റ് മേയ്‌സണ്‍ കലരിക്കല്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. പുത്തന്‍ വിദ്യാഭ്യാസ രീതികള്‍, നൂതന കോഴ്‌സുകള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച കലാലയങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെക്കുറിച്ച് വിശദമായ സെഷനുകള്‍ നടന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതില്‍ രക്ഷിതാക്കള്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്തു. പരപ്പ ജി.എച്ച്.എസ്.എസിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.ഇന്ററാക്ട് ക്ലബ് ചെയര്‍ ടി.മനോഹരന്‍ പരിപാടി നേതൃത്വം നല്‍കി.
