ഏഴ് ലക്ഷം വാങ്ങി വിസ തട്ടിപ്പ്: ഉല്ലാസ് കൃഷ്ണനെതിരെ വീണ്ടും കേസ്

വെള്ളരിക്കുണ്ട്. ഓസ്ട്രിയയിലേക്ക് വിസ വാഗ്ദാനം നല്‍കി യുവാവില്‍ നിന്നും 7 ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. പരപ്പ പാമ്പങ്ങാനത്തെ പി. ടി. വികാസിന്റെ പരാതിയിലാണ് നീലേശ്വരം ചിറപ്പുറത്തെ ഉല്ലാസ് കൃഷ്ണനെതിരെ പോലീസ് കേസെടുത്തത്. പരാതിക്കാരനില്‍ നിന്നും ഓസ്ട്രിയയിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നല്‍കി 2024 ജൂണ്‍, ജൂലായ് മാസങ്ങളില്‍ രണ്ടുതവണകളായി ഏഴ് ലക്ഷം രൂപ കൈപ്പറ്റുകയും ആയതില്‍ നിന്ന് രണ്ടര ലക്ഷം രൂപ തിരികെ നല്‍കി ബാക്കി തുക നല്‍കാതെയും വിസ നല്‍കാതെയും ബാക്കി തുകയായ നാലര ലക്ഷം രൂപ തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

 

error: Content is protected !!