ബേക്കല്‍: വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന 54 ഗ്രാമോളം എംഡിഎംഎ യുമായി യുവാവ് പിടിയില്‍. കാസര്‍കോട് മംഗല്‍പ്പാടി അംബര്‍പ്പള്ളം സ്വദേശി ഇദീന്‍ കുഞ്ഞി ഇര്‍ഷാദാ(34) ണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കുമ്പള പോലീസും നടത്തിയ പരിശോധനയിലാണ് നിരോധിത രാസലഹരിയായ എംഡിഎംഎയുമായി ഇയാള്‍ പിടിയിലായത്. മംഗല്‍പാടി സോങ്കാലില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ച വാഹനമുള്‍പ്പെടെ ഡി എ എന്‍ എസ് എ എഫ് സംഘം തടഞ്ഞു വെക്കുകയും കുമ്പള പോലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ബേക്കല്‍ പോലീസ് കോട്ടിക്കുളം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും വില്‍പ്പന നടത്താന്‍ ശ്രമിച്ച 1.894 കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. പെരിയ കുണിയ അറഫാ നഗര്‍ സ്വദേശി എ.ഹബീബ് റഹ്മാന്‍ (37) ആണ് പിടിയിലായത്. കാസര്‍കോട് എഎസ്പി അച്യുത് അശോക് ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ നൈറ്റ് ഓസ്‌കാര്‍ ഡ്യൂട്ടി ഓഫീസര്‍ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ കെ പി.ഷൈന്‍, കുമ്പള സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദകൃഷ്ണന്‍ ആര്‍ മേനോന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രന്‍, കലേഷ്, ഉദയന്‍, സി പി ഒ മാരായ മുഹമ്മദ് ആരിഫ്, ഷൈജു, നിജിന്‍, ഭക്തശൈവല്‍, റിതേഷ് എന്നിവര്‍ ചേര്‍ന്നാണ് എംഡിഎംഎ യുമായി പ്രതിയെ പിടികൂടിയത്.
ബേക്കല്‍ ഡിവൈഎസ്പി വി വി.മനോജിന്റെ മേല്‍നോട്ടത്തില്‍ ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ സെബാസ്റ്റ്യന്‍, പ്രൊബേഷനറി സബ് ഇന്‍സ്‌പെക്ടര്‍ റോഷിത്ത്, ജി എസ് സി പി ഒ ധനേഷ്, ഹരീഷ്, സി പി ഒ കൃഷ്ണനുണ്ണി എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
