ഉത്സവാന്തരീക്ഷത്തില്‍ നാടിന്റെ കളിക്കളം ഉദ്ഘാടനം ചെയ്തു

കരിന്തളം: മുക്കട കുണ്ടൂര്‍ ദേശത്ത് നാടിനൊരു കളിക്കളം നാളേക്ക് വേണ്ടി എന്ന സന്ദേശമുയര്‍ത്തി നാടിന്റെ കൂട്ടായ്മയില്‍ നിര്‍മ്മിച്ച കളിക്കളത്തിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ ആയിരക്കണക്കിനാളുകളെ സാക്ഷിനിര്‍ത്തി ഈ ചന്ദ്രശേഖരന്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. പൂത്തിരി കത്തിച്ചും മധുരം വിളമ്പിയും നാടിന്റെ നാനാഭാഗത്തുനിന്നും വന്ന ആളുകള്‍ ആഘോഷപൂര്‍വ്വം പരിപാടിയില്‍ പങ്കെടുത്തു. വി. അമ്പുഞ്ഞി അധ്യക്ഷനായി. നാടിന്റെ ചരിത്രവും വര്‍ത്തമാനവും വിളിച്ചോതുന്ന സുവനിയര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, പ്രകാശനം ചെയ്തു.കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ ലോഗോ പ്രകാശനം ചെയ്തു.ടി പി ശാന്ത, എം. ചന്ദ്രന്‍, വി.ജി അനീഷ് ,കെ വി അരുണ്‍രാജ് , എന്‍. വിനോദ്, യു. രതീഷ് എന്നിവര്‍ സംസാരിച്ചു. ഗ്രൗണ്ട് സമര്‍പ്പണത്തിന് ശേഷം നടന്ന അന്തര്‍സംസ്ഥാന വോളി നൈറ്റില്‍ യെന്റ കൃഷ്ണ ഇന്റര്‍നാഷണല്‍ ഒന്നാം സ്ഥാനവും, കെജിഎഫ് കുണ്ടൂര്‍ രണ്ടാം സ്ഥാനവും നേടി. മത്സര വിജയികള്‍ക്ക് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് അംഗം വി വി യശോദ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

error: Content is protected !!