എടത്തോട് ചേരിപ്പാടിയില്‍ കുലുക്കി കുത്ത് പിടിക്കാന്‍ വന്ന പോലീസിന് നേരെ അക്രമം: രണ്ടുപേര്‍ പിടിയില്‍

വെള്ളരിക്കുണ്ട്: കുലുക്കി കുത്ത് പിടിക്കാന്‍ വന്ന പോലീസിന് നേരെ അക്രമം. രണ്ടുപേര്‍ പിടിയില്‍. കണ്ടാലറിയുന്ന മൂന്നുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. എടത്തോട് ചേരിപ്പാടി തറവാട്ടില്‍ മൂന്നു ദിവസമായി കളിയാട്ടം നടക്കുകയാണ്. അതിന് അടുത്തുള്ള കവുങ്ങിന്‍ തോട്ടത്തില്‍ പണം വെച്ച് കുലുക്കി കുത്ത് നടത്തുകയായിരുന്നവരെ പിടികൂടാനാണ് പോലീസ് മഫ്ടിയില്‍ സ്ഥലത്തെത്തിയത്. ഇവര്‍ക്ക് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. കളി നടക്കുന്ന സ്ഥലത്തു നിന്നും പയാളത്തെ രാജേഷ് (28), സജിത്ത്( 30 ) എന്നിവരെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. കളിക്കളത്തില്‍ നിന്നും 7510 രൂപ പോലീസ് പിടിച്ചെടുത്തു. വെള്ളരിക്കുണ്ട് സി ഐ.കെ പി. സതീഷ് , എസ് ഐ.ടി. മധു എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

 

error: Content is protected !!